കടയ്ക്കൽ : മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായ ശേഷം തിരുവനന്തപുരം - ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ വാഹനങ്ങൾ ഓടുന്നത് അമിത വേഗത്തിൽ. അടുത്തിടെയാണ് മടത്തറ ഭാഗത്ത് മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായത്. റോഡ് നന്നായതോടെ വാഹനങ്ങൾ അമിത വേഗത്തിലുമായി. വളവും തിരുവും കയറ്റവും നിറഞ്ഞ റോഡിൽ അമിത വേഗം കൂടിയായതോടെ അപകടവും നിത്യസംഭവമായി. കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് അമിത വേഗത്തിൽ ഇറക്കമിറങ്ങിയത് അപകടത്തിന് കാരണമായതായി പറയുന്നു. അന്തർസംസ്ഥാന പാതയായതിനാൽ ചരക്കു വാഹനങ്ങളടക്കം റോഡിൽ തിരക്കുമുണ്ട്. പാത പരിചിത മല്ലാത്ത ഡ്രൈവർമാരാണ് അപകടം വരുത്തിവെക്കുന്നത്. കടയ്ക്കല്‍: മടത്തറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍: ശങ്കരന്‍ (31), വിലാസിനി (46), ക്ലീറ്റസ് (38), സൈമണ്‍ (64), ഡാനിയല്‍ (41), എബിന്‍ (14), സലിന്‍(28), ഷൈലജ (36), സാവിത്രി (51), നിതിന്‍ (15), ബാലന്‍ (66), ക്ലാരമ്മ (41), സാം (48), പ്രകാശ് (31), സന്തോഷ് (10), ചെല്ലപ്പന്‍ (66), ദാമോദരന്‍ (71), കൃഷ്ണമ്മ (54), ഗണേഷ് (42), എയ്ഞ്ചല്‍ (12), സുബിന്‍ (32), അരുണ്‍കുമാര്‍ (30), ഉദയന്‍ (36), സന്തോഷ്‌കുമാര്‍ (39), ജിനു (34).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.