കൊല്ലം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടപ്പാക്കുന്നതിന് റിസോഴ്‌സ് ടീമിനെ രൂപവത്കരിക്കുന്നതിന് ജില്ല സാമൂഹികനീതി ഓഫിസില്‍ മേയ് 23ന് രാവിലെ 10.30ന് വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. ലഹരിവിരുദ്ധ മേഖലയിലോ ഐ.ആര്‍.സി.എകളിലെയോ പ്രവൃത്തിപരിചയം, സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി യില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള പ്രഫഷനല്‍സ്, ട്രെയിനിങ് മേഖലയില്‍ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0474 2790971. അപേക്ഷ ക്ഷണിച്ചു കൊല്ലം: പ്രധാനമന്ത്രി മത്സ്യസംപദായോജന (പി.എം.എം.എസ്.വൈ) ജില്ല പ്രോഗ്രാം മാനേജര്‍ തസ്തികയിൽ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ്/അക്വാകള്‍ചര്‍/അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം. അപേക്ഷകള്‍ മേയ് 27ന് വൈകീട്ട് അഞ്ചിന് മുമ്പായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കാം. മേയ് 30ന് രാവിലെ 10.30ന് നടത്തും. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: 0474 2792850.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.