മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്നു

10 വയസ്സുകാരന് പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത

ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ പ​ത്തു​വ​യ​സ്സു​കാ​ര​ന് പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഒ​ഴി​യു​ന്നി​ല്ല. പി​താ​വാ​ണ് പൊ​ള്ളി​ച്ച​തെ​ന്ന് കു​ട്ടി ഡോ​ക്ട​ർ​ക്ക് മൊ​ഴി ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. എ​ന്നാ​ൽ, കു​ട്ടി​യു​ടെ ദേ​ഹ​ത്ത് അ​ബ​ദ്ധ​ത്തി​ൽ ക​ഞ്ഞി​വെ​ള്ളം വീ​ണ​താ​ണെ​ന്ന ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യും പി​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​സാ​ഹ​ച​ര്യ​വും സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത കൂ​ട്ടു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് ദീ​ർ​ഘ​കാ​ല​മാ​യി ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞ് പ​ട്ടാ​ഴി​യി​ലെ വീ​ട്ടി​ലാ​ണ് താ​മ​സ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പ​ത്തു​വ​യ​സ്സു​കാ​ര​ന് പൊ​ള്ള​ലേ​റ്റ​ത്. പു​റ​ത്തും കാ​ലി​ലു​മ​ട​ക്കം ശ​രീ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര പൊ​ള്ള​ലേ​റ്റു. തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ടു. അ​വി​ടു​ന്ന് മ​രു​ന്ന് വെ​ച്ച് വീ​ട്ടി​ൽ വ​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​നി കൂ​ടി​യ​തോ​ടെ വീ​ണ്ടും ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വി​ടെ വെ​ച്ച് പ​രി​ക്കു​ക​ളി​ൽ സം​ശ​യം തോ​ന്നി​യ ഡ്യൂ​ട്ടി ഡോ​ക്ട​ർ കു​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു. അ​ച്ഛ​നാ​ണ് ത​ന്നെ പൊ​ള്ളി​ച്ച​തെ​ന്ന് കു​ട്ടി ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു. ഡോ​ക്ട​ർ പൊ​ലീ​സി​നെ​യും ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ അ​ധി​കൃ​ത​രെ​യും വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​തേ​സ​മ​യം, കു​ട്ടി​യു​ടെ മൊ​ഴി​യും ഡോ​ക്ട​റു​ടെ സം​ശ​യ​ങ്ങ​ളും ബ​ന്ധു​ക്ക​ൾ നി​ഷേ​ധി​ച്ചു. അ​ബ​ദ്ധ​ത്തി​ൽ ചൂ​ടു​ക​ഞ്ഞി​വെ​ള്ളം ദേ​ഹ​ത്ത് വീ​ണാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. പി​താ​വ് സ​മീ​പ​കാ​ല​ത്തൊ​ന്നും മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു. അ​മി​ത​മാ​യ വി​കൃ​തി കാ​ട്ടു​ന്ന കു​ട്ടി പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ്‌​കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച സ​മീ​പ​വീ​ട്ടി​ലെ സൈ​ക്കി​ൾ കു​ഴി​ലേ​ക്ക് ത​ള്ളി​യി​ട്ടെ​ന്ന പ​രാ​തി​യി​ൽ മു​ത്ത​ച്ഛ​നും അ​മ്മ​യും കു​ട്ടി​യെ വ​ഴ​ക്കു​പ​റ​ഞ്ഞു. തു​ട​ർ​ന്ന് വീ​ടി​ന​ക​ത്തേ​ക്ക് പോ​യ കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ടാ​ണ് മു​റ്റ​ത്തു​നി​ന്ന മു​ത്ത​ച്ഛ​നും അ​മ്മ​യും ഓ​ടി​ച്ചെ​ന്ന​ത്. ആ ​സ​മ​യം അ​ടു​പ്പി​ലി​രു​ന്ന ക​ഞ്ഞി​ക്ക​ലം മ​റി​ഞ്ഞ് കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് വീ​ണ നി​ല​യി​ലാ​യി​രു​ന്നെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ശാ​സ്താം​കോ​ട്ട പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Mystery surrounds 10-year-old's burn incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.