മൊബൈല്‍ ടെലിവെറ്ററിനറി യൂനിറ്റ് ഫ്ലാഗ് ഓഫ് മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സിന്ധു നിര്‍വഹിക്കുന്നു
കൊല്ലം: വളര്‍ത്തുമൃഗങ്ങളുടെ ചികിത്സക്ക് അത്യാധുനിക സൗകര്യങ്ങളോടെ ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ മൊബൈല്‍ ടെലിവെറ്ററിനറി യൂനിറ്റ് സജ്ജമായി. അടിയന്തര മൃഗചികിത്സാ സേവനം വീട്ടുമുറ്റത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതൊരുക്കിയത്.
ലിഫ്റ്റിങ് മെഷീന്, പോര്‍ട്ടബിള്‍ എക്സ്റേ, അള്‍ട്ര സൗണ്ട് സ്കാനിങ്, ജീവന്‍രക്ഷ മരുന്നുകള്‍, ശസ്ത്രക്രിയ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ആംബുലന്‍സില്‍ ലഭ്യമാണ്. രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയാണ് സേവനം. രണ്ട് വെറ്ററിനറി സര്ജന്മാര്, രണ്ട് അനിമല്‍ ഹാന്‍ഡ്ലേഴ്സ് ഉള്‍പ്പെടെയുള്ള യൂനിറ്റ് രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുക. സേവനങ്ങള്‍ക്കായി 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.
ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സിന്ധു നിര്‍വഹിച്ചു. ജില്ല മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈന്‍കുമാര്‍, സീനിയര്‍ വെറ്ററിനറി സര്ജന്മാരായ ഡോ. സുനു, ഡോ. ബി. സോജ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.