കൊല്ലം: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്താൻ ശ്രമിച്ച വധുവിെൻറ പിതാവ് അറസ്റ്റിലായി. കൊല്ലം അമ്മച്ചിവീട് ജങ്ഷനടുത്തുള്ള ഓഡിറ്റോറിയത്തിൽ വിവാഹം നടത്താൻ ശ്രമിച്ചതാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്.
ആളുകൾ വരുന്നത് ശ്രദ്ധയിൽപെട്ട് കൊല്ലം വെസ്റ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനുവദനീയമായതിലധികം ആളുകൾ പങ്കെടുക്കുന്നതായി കണ്ടത്. വിവാഹത്തിന് വന്ന ആൾക്കാരെ പൊലീസ് താക്കീത് ചെയ്ത് തിരിച്ചയച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ദുരന്തനിവാരണ നിയമം കേരള പകർച്ചവ്യാധി പ്രതിരോധ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
24 മണിക്കൂറിനുള്ളിൽ മാനദണ്ഡങ്ങൾ ലംഘിച്ച 101 വാഹനങ്ങൾ പിടിച്ചെടുക്കുകയും 22 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.കോവിഡ് നിയന്ത്രണം ലംഘിച്ച 147 പേരെ അറസ്റ്റ് ചെയ്തു. ശരിയായ വിധം മാസ്ക് ധരിക്കാതിരുന്ന 930 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതിരുന്ന 867 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.