Posted On
date_range Updated On
date_range ബെവ്‌കോ ഔട്ട്ലെറ്റില്‍നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍
കൊല്ലം: ആശ്രാമത്തെ ബെവ്‌കോയുടെ പ്രീമിയം ഔട്ടലെറ്റില്‍നിന്ന് അരലിറ്റര്‍ മദ്യം മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആശ്രാമം ലക്ഷ്മണ നഗര്‍ ആറ്റൂര്‍ കിഴക്കതില്‍ ശ്യാംകുമാര്‍ (31) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം ഔട്ട്‌ലെറ്റ് അടച്ച് സ്‌റ്റോക്ക് പരിശോധിച്ചപ്പോഴാണ് അരലിറ്റര്‍ മദ്യത്തിന്റെ കുറവ് ജീവനക്കാര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ബിയര്‍ വാങ്ങിയ ഇയാള്‍ മദ്യം മുണ്ടിനുള്ളില്‍ ഒളിപ്പിക്കുകയും ബിയറിന്റെ തുക മാത്രം നല്‍കി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഈസ്റ്റ് പൊലീസില്‍ പരാതിപ്പെടുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.