അനിൽകുമാർ
Posted On
date_range Updated On
date_range സ്കൂട്ടറിൽ കടത്തിയ ചാരായവുമായി ഒരാൾ പിടിയിൽ
കൊല്ലം: സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ വാറ്റുചാരായവുമായി ഒരാൾ പിടിയിലായി. തേവലക്കര കോയിവിള സിബോറിയൻ കോട്ടേജിൽ അനിൽകുമാറാണ് (49) പിടിയിലായത്. അരലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പികളിലാക്കി ഒന്നിന് 750 രൂപക്കാണ് വിൽപന നടത്തി വന്നിരുന്നത്.
അസി. എക്സൈസ് ഇൻസ്പെക്ടർ എം. മനോജ്ലാലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത് ബാലകൃഷ്ണൻ, സൂരജ്, ജൂലിയൻ ക്രൂസ്, ഡ്രൈവർ സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.