അനിൽകുമാർ
കൊല്ലം: സഹോദരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൃക്കരുവ ഇഞ്ചവിള മുളയ്ക്കൽ വയൽ പള്ളിതാഴതിൽ വീട്ടിൽ ആർ. അനിൽകുമാർ (44) ആണ് പിടിയിലായത്. അനിൽകുമാറും സഹോദരിയുടെ മകനുമായി വാക്ക് തർക്കത്തെ തുടർന്ന് മകനെ പ്രതിരോധിച്ച അനിതയെ ഇയാൾ കുത്തുകയായിരുന്നു. പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. അനിതയുടെ ബന്ധുവിെൻറ പരാതിയിൽ ഇയാളെ വീട്ടിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജൻറ നേതൃത്വത്തിൽ എസ്. െഎമാരായ എം. ഷബ്ന, എസ്. പ്രദീപ് കുമാർ, എം.ജെ. ഹരികുമാർ, സി.പി.ഒ എം. മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.