Posted On
date_range Updated On
date_range സഹോദരനെ കുത്തിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ
കിളികൊല്ലൂർ : സഹോദരനെ കുത്തിക്കൊന്ന ശേഷം ഒളിവിലായിരുന്ന യുവാവ് അറസ്റ്റിലായി. കരിക്കോട് ഐശ്വര്യ നഗർ, ജിഞ്ചുഭവനില്‍ ജിഞ്ചു തങ്കച്ചനെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി വീടിനുമുന്നില്‍വെച്ച് അനിയൻ ലിഞ്ചുമായി വാക്കറ്റം ഉണ്ടാകുകയും ഇതിനിടെ ജിഞ്ചു കയ്യില്‍ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ലിഞ്ചുവിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേയാണ് മരിച്ചത്.
സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനു കീഴില്‍ കരിക്കോട്ട് പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ പിതാവ് തങ്കച്ചൻ.അദ്ദേഹത്തിന്റെ മരണശേഷം ജോലി ആവശ്യപ്പെട്ടുള്ള തകർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.