ലോറി മറിഞ്ഞു: രണ്ട്​ പേർക്ക്​ പരിക്ക്

ശാ​സ്താം​കോ​ട്ട: ക​രു​നാ​ഗ​പ്പ​ള്ളി-​ശാ​സ്താം​കോ​ട്ട റോ​ഡി​ൽ മൈ​നാ​ഗ​പ്പ​ള്ളി കു​റ്റി​യി​ൽ മു​ക്ക് ജം​ഗ്ഷ​നി​ൽ ത​ക്കാ​ളി ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും ഇ​ടി​ച്ച് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​നാ​യ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൽ സ​ലാ​മി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ലോ​റി ഡ്രൈ​വ​ർ​ക്കും പ​രി​ക്കു​ണ്ട്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ക​നെ ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യി വി​ട്ട​ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ബ്ദു​ൽ സ​ലാം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ത​ക്കാ​ളി​യു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്നും ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കു​റ്റി​യി​ൽ മു​ക്ക് ഭാ​ഗ​ത്ത് വെ​ച്ച് പെ​ട്ടെ​ന്ന് വെ​ട്ടി​ക്കു​ക​യും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് അ​ബ്ദു​ൽ സ​ലാം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ലും സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലും ഇ​ടി​ച്ച ശേ​ഷം റോ​ഡി​ലേ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ബ്ദു​ൽ സ​ലാ​മി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ വെ​ന്റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ലോ​റി മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ർ​ച്ചെ വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് ശാ​സ്താം​കോ​ട്ട പൊ​ലീ​സും ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ടീ​മും സ്ഥ​ല​ത്തെ​ത്തി. റോ​ഡി​ലേ​ക്ക് പൂ​ർ​ണ​മാ​യി മ​റി​ഞ്ഞു​കി​ട​ന്ന ലോ​റി പ​ണി​പ്പെ​ട്ടാ​ണ് അ​ധി​കൃ​ത​ർ റോ​ഡി​ൽ നി​ന്നും നീ​ക്കം​ചെ​യ്ത​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Lorry overturns: Two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.