1. നാന്തിരിക്കലിലെ കുഴൽകിണർ പൈപ്പുകൾ പുറത്തെടുത്ത നിലയിൽ 2. കുടിവെള്ള ടാങ്ക്
കുണ്ടറ: ഒരു പ്രദേശമാകെ കുടിവെള്ളം ഇല്ലാതായിട്ട് മൂന്നു മാസം. മിണ്ടാട്ടമില്ലാതെ പഞ്ചായത്തും വാർഡംഗവും. പെരിനാട് പഞ്ചായത്ത് ചിറക്കോണം വാര്‍ഡില്‍ ഇളമ്പള്ളൂര്‍, വെട്ടിലില്‍, നാന്തിരിക്കല്‍ ഭാഗങ്ങളിലാണ് മൂന്നുമാസമായി കുടിവെള്ളം എത്താത്തത്. നാന്തിരിക്കലിലുള്ള കുഴല്‍ കിണറില്‍നിന്നാണ് ഇവിടേക്ക് കുടിവെള്ളം എത്തിയിരുന്നത്.
ഈ കിണര്‍ തകരാറിലായിട്ട് മൂന്നു മാസമായി. ഇതിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും പുതിയ കിണര്‍ നിര്‍മിക്കണമെന്നുമാണ് ജലവിഭവ വകുപ്പ് പറയുന്നത്. പുതിയ കിണര്‍ കുഴിക്കാന്‍ പഞ്ചായത്തിന് പണമില്ലെന്നും കലക്ടറുടെ ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ കുഴക്കുന്നതിനായി കലക്ടറെ സമീപിച്ചിട്ടുണ്ടെന്ന മറുപടിയാണ് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യജയകുമാറും വാര്‍ഡംഗം മുഹമ്മദ് ജാഫിയും പറയുന്നത്.
ഇവരുടെ മറുപടിയില്‍ കുടിവെള്ളം എന്ന് ലഭ്യമാകുമെന്ന് ഒരു നിശ്ചയവും ഇല്ലാത്ത സ്ഥിതിയാണ്. 300 രൂപ വരെ വിലകൊടുത്താണ് ഈ പ്രദേശത്തുള്ളവര്‍ വെള്ളം വാങ്ങുന്നത്. ഒരു വലിയ തുകതന്നെ ഒരുമാസം വെള്ളം വാങ്ങാനായി ചെലവഴിക്കേണ്ടി വരുന്ന സ്ഥിതിയാണ്. സാധാരണക്കാര്‍ക്ക് ഇതു വലിയ ഭാരവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.