അഭിനന്ദന ബോർഡിൽ നിന്ന് പഞ്ചായത്തംഗത്തിന്റെ ഫോട്ടോ വെട്ടിമാറ്റിയ നിലയിൽ
കുണ്ടറ: ഭരണം തീരാൻ മാസങ്ങൾ മാത്രം ശേഷിക്കവേ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ ശ്രമിച്ച പഞ്ചായത്തംഗത്തിന്റെ 'തല' പോയി. കുണ്ടറ പഞ്ചായത്തംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ. ദേവദാസന്റെ തലപ്പടമാണ് അഭിനന്ദനബോർഡിൽനിന്ന് സാമൂഹികവിരുദ്ധർ വെട്ടിമാറ്റിയത്.
തോട്ടിൻകര-ചിറാശ്ശേരി റോഡിന്റെ ആദ്യഘട്ട പൂർത്തീകരണത്തിനായി സ്വന്തം പാർട്ടിക്കാരായ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും കാര്യം നടക്കാത്തതിനെ തുടർന്ന് വാർഡംഗം കോൺഗ്രസുകാരനായ പി.സി. വിഷ്ണുനാഥ് എം.എൽ.എയെ സമീപിക്കുകയും അദ്ദേഹം 20 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എം.എൽ.എയെയും വാർഡംഗത്തെയും അഭിനന്ദിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ ഒന്നിൽ നിന്നാണ് പഞ്ചായത്തംഗത്തിന്റെ 'തല' വെട്ടിമാറ്റിയത്. ബോർഡ് വെച്ചതിനെ സി.പി.എം എതിർത്തിരുന്നു. പഞ്ചായത്തംഗം കുണ്ടറ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.