Posted On
date_range Updated On
date_range ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ സ്ത്രീ അറസ്റ്റിൽ
കുളത്തൂപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ സ്ത്രീ പൊലീസ് പിടിയില്‍. മൈലമൂട് സ്വദേശിനിയായ 69 കാരിയാണ് കുളത്തൂപ്പുഴ പൊലീസ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 16കാരനായ അയൽവാസി ബാലനെ കൂട്ടുകിടക്കാന്‍ വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് പൊലീസ് കേസ്.
സംഭവം ബാലൻ തന്നെ പുറത്ത് പറയുകയും പരാതി ഉയരുകയും ചെയ്തതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനൊടുവിലാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയത്.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.