കുളത്തൂപ്പുഴ കടമാന്‍കോട് ആദിവാസി കോളനിയില്‍ സാമൂഹിക വിരുദ്ധര്‍ മലിനമാക്കിയ കിണര്‍
ആദിവാസി കോളനിയിൽ കിണറ്റിലെ വെള്ളം മലിനമാക്കിയതായി പരാതി
കുളത്തൂപ്പുഴ: ആദിവാസി കോളനിയിലെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്ന പൊതുകിണര്‍ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ മണ്ണെണ്ണ ഒഴിച്ച് മലിനമാക്കിയതായി പരാതി.
കുളത്തൂപ്പുഴ കടമാന്‍കോട് ആദിവാസി കോളനിയിലെ പൊതുകിണറാണ് കഴിഞ്ഞ രാത്രിയില്‍ മലിനമാക്കിയത്.
രാവിലെ കുടിവെള്ളം ശേഖരിക്കാനെത്തിയവർ കിണറ്റിലെ വെള്ളത്തിനു മുകളില്‍ പാടപോലെ എന്തോ തിളങ്ങുന്നത് ശ്രദ്ധയില്‍പെട്ട് വെള്ളം കോരി നോക്കിയപ്പോള്‍ മണ്ണെണ്ണയുടെ മണവും ചുവയും കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന്, കുടിവെള്ളം മലിനമാക്കിയെന്ന നാട്ടുകാരുടെ പരാതിയെ തുര്‍ന്ന് സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പൊലീസ് കിണറ്റില്‍ നിന്ന് വെള്ളം ശേഖരിച്ച് പരിശോധനക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.