റീന
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഗര്‍ഭിണി മരിച്ചു; പരിശോധനയില്‍ കോവിഡ്
കുളത്തൂപ്പുഴ: പനി ബാധിച്ച് അവശനിലയിലായ ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കുളത്തൂപ്പുഴ നെടുവന്നൂര്‍ക്കടവ് പതിനഞ്ചേക്കര്‍ മിനിവിലാസം വീട്ടില്‍ രാജേഷിെൻറ ഭാര്യ റീന (35) ആണ് കഴിഞ്ഞദിവസം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയില്‍ വഴിമധ്യേ മരിച്ചത്. എട്ടുമാസം ഗര്‍ഭിണിയായ റീന പനി ബാധിച്ച് കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിെച്ചങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. യാത്രക്കിടെ മരണം സംഭവിച്ചു. താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹപരിശോധനക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകന്: നിഖില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.