പ്രതീകാത്മക ചിത്രം

മാലിന്യ സംസ്കരണ പ്ലാൻറിൽനിന്ന്​ തീ പടർന്ന് വനം കത്തി

കു​ള​ത്തൂ​പ്പു​ഴ: മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ൻ​റി​ൽ​നി​ന്ന്​ തീ ​പ​ട​ർ​ന്ന് വ​നം ക​ത്തി ന​ശി​ച്ചു.കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ചി​ലെ വ​ന​മേ​ഖ​ല​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക ച​ണ്ണ​മ​ല മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ൻ​റി​ൽ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം സൂ​ക്ഷി​ച്ചി​രു​ന്ന​തി​നോ​ട് ചേ​ർ​ന്നു​ള്ള സ്വാ​ഭാ​വി​ക വ​ന​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​ത്തി​യ​ത്.

മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ൻ​റി​ന് കാ​വ​ൽ​ക്കാ​ര​നി​ല്ലാ​ത്ത​തി​നാ​ൽ വ​ന​ത്തി​നു​ള്ളി​ലെ​ത്തി​യ ആ​രോ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ത്തി​ന് തീ​യി​ട്ട​തി​ൽ​നി​ന്നാ​കാം വ​ന​ത്തി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

വേ​ന​ൽ ക​ന​ത്ത് അ​ടി​ക്കാ​ടു​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി വ​ന​പ്ര​ദേ​ശ​മാ​യി​രു​ന്ന​തി​നാ​ൽ വേ​ഗ​ത്തി​ൽ തീ ​സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യും ക​ത്തു​ക​യു​മാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - The fire spread and burned the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.