കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ- അഞ്ചല്‍ പാതയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു. ചന്ദനക്കാവ് ബി.എം.ജി ഹൈസ്കൂളിലെ റിട്ട. അധ്യാപകന്‍ സണ്ണി, ഭാര്യ ജെസി എബ്രഹാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പതിനൊന്നാം മൈല്‍ താഴേവലിയ വളവിലായിരുന്നു അപകടം. കയറ്റം കയറിയെത്തിയ കാര്‍ വളവുതിരിയുന്നതിനിടെ റോഡിന്​ വശത്തെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. പുകപ്പുരക്ക് മുകളില്‍ തട്ടിനില്‍ക്കുന്ന നിലയിലായിരുന്നു.

തലകീഴായി കിടന്നകാറി​െൻറ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്ത് നാട്ടുകാര്‍ പരിക്കേറ്റവരെ പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മലയോരഹൈവേയുടെ നിർമാണം പൂര്‍ത്തിയായെങ്കിലും പലഭാഗത്തും അപകട സൂചനാ ബോര്‍ഡുകളോ വശങ്ങളില്‍ അപകടം തടയുന്നതിന് ആവശ്യമായ സംരക്ഷണഭിത്തികളോ കെട്ടി ബലപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - The car overturned and injured the couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.