Posted On
date_range Updated On
date_range ഗൃഹനാഥനെ ആക്രമിച്ച് ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍
കുളത്തൂപ്പുഴ: മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത പിതാവിനെ കേണ്‍ക്രീറ്റ് പാളികള്‍ ഉപയോഗിച്ച് മാരകമായി ആക്രമിച്ച പ്രതികള്‍ പൊലീസ് പിടിയിലായി. റോസ്മല സ്വദേശി അനില്‍കുമാറിനെ ആക്രമിച്ച സംഭവത്തില്‍ പ്രദേശവാസികളായ ബിനു ഭവനില്‍ ബിനു (35), വനത്തിറമ്പത്ത് വീട്ടില്‍ ഹരിലാൽ (45), അമ്പിളി ഭവനില്‍ സുനു (45) എന്നിവരെയാണ് കഴിഞ്ഞദിവസം തമിഴ്നാട്ടില്‍നിന്ന് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഓണക്കാലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അനില്‍കുമാറിന്‍റെ മകളെ പ്രതികളിലൊരാളായ ബിനു നിരന്തരം ശല്യപ്പെടുത്തിയിരുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.