Posted On
date_range Updated On
date_range വയോധികനുമേൽ മരുമകൻ ആസിഡൊഴിച്ചു
കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് മകളുടെ ഭർത്താവ് തലയിലൂടെ ആസിഡൊഴിച്ച് പരിക്കേൽപിച്ച വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാംനഗർ കാഞ്ഞിരോട്ട് കുന്ന് സജിനി വിലാസം വീട്ടിൽ മനോഹരന(70)നെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി സംഭവത്തിൽ മകളുടെ ഭർത്താവും കുളത്തൂപ്പുഴയിലെ ഓട്ടോ ഡ്രൈവറുമായ ബാബുക്കുട്ടനുവേണ്ടി കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബപ്രശ്നത്തെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാവാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വഴക്കിനിടെ വീട്ടിൽ റബർ പാലിലൊഴിക്കാനായി തയാറാക്കി െവച്ചിരുന്ന ആസിഡ് ബാബുക്കുട്ടൻ മനോഹരെൻറ തലയിലൂടെ ഒഴിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.