വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച പ്രതിക്കെതിരെ നടപടിയില്ല
കുളത്തൂപ്പുഴ: അർധരാത്രി വാതില്‍ പൊളിച്ച് വീട്ടമ്മയെ ആക്രമിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാക്ഷേപം. കുളത്തൂപ്പുഴ ചന്ദനക്കാവ് മഠത്തില്‍ പുരയിടം സ്വദേശി ഷീജ സമീപ പ്രദേശത്തെ താമസക്കാരനായ മധ്യവയസ്‌കനെതിരെ പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്തുന്നതിനോ പിടികൂടുന്നതിനോ പൊലീസ് ഇതുവരെയും തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
രണ്ടുദിവസം മുമ്പ് രാത്രിയില്‍ വീട്ടില്‍ ശബ്ദം കേട്ട് ടോര്‍ച്ച് തെളിച്ച വീട്ടമ്മ സമീപവാസിയായ മധ്യവയസ്‌കനെ കണ്ടതോടെ ബഹളംവെച്ചു. ഇതിനിടെ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും നിലവിളി ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞദിവസം പ്രദേശവാസികളിലൊരാള്‍ ഇയാളെ ആയൂരിനു സമീപംവെച്ച് കണ്ടിരുന്നതായി പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസിന്റെ നിസ്സംഗതക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.