കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ച ഭര്‍ത്താവ് പിടിയില്‍

കു​ള​ത്തൂ​പ്പു​ഴ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച ഭ​ര്‍ത്താ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. കു​ള​ത്തൂ​പ്പു​ഴ ക​ട​മാ​ന്‍കോ​ട് അ​ഞ്ജു വി​ലാ​സം വീ​ട്ടി​ല്‍ ആ​തി​ര (25) ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വ് ചി​ത​റ അ​യി​ര​ക്കു​ഴി അ​ശ്വ​തി​ര ഭ​വ​നി​ല്‍ ബാ​ലു​വി​നെ (27) കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ആ​തി​ര​യും ഭ​ര്‍ത്താ​വും പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക​ളെ കാ​ണു​ന്ന​തി​നാ​യി എ​ത്തി​യ ബാ​ലു സം​സാ​ര​മ​ധ്യേ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​ര്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ പ​രാ​തി​യി​യി​ല്‍ കേ​സെ​ടു​ത്ത കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് ബാ​ലു​വി​നെ പ്ര​ദേ​ശ​ത്തു നി​ന്ന്​ പി​ടി​കൂ​ടി.

Tags:    
News Summary - Man arrested for attacking woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.