Posted On
date_range Updated On
date_range ആശ്രാമത്ത് പോരാടുന്നത് കുടുംബശ്രീക്കാർ
കുടുംബശ്രീയിൽ സജീവമായ വനിതകളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമാണ് ആശ്രാമം. എൽ.ഡി.എഫ് സിറ്റിങ് സിറ്റീൽ വിജയം ലക്ഷ്യമിട്ടാണ് യു.ഡി.എഫും എൻ.ഡി.എയും ശക്തമായി രംഗത്തുള്ളത്.
ജനാധിപത്യ മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറിയായ സി.പി.എമ്മിലെ വി. രജിതയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കുടുംബശ്രീ യൂനിറ്റ് സെക്രട്ടറിയാണ്. െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തക കൂടിയാണ്.
മുൻ കൗൺസിലർ ശ്രീകുമാരിയുടെ മകൾ പി. പൊന്നമ്പിളിയെയാണ് യു.ഡി.എഫിനുവേണ്ടി ആർ.എസ്.പി കളത്തിലിറക്കിയത്. ഐക്യമഹിള സംഘം പ്രവർത്തകയായ ഇവർ കുടുംബശ്രീ എ.ഡി.എസ് വൈസ് ചെയർപേഴ്സനായിരുന്നു. കുടുംബശ്രീ യൂനിറ്റ് സെക്രട്ടറിയാണ്.
വീട്ടിലെ മട്ടുപ്പാവ് കൃഷിയിലൂടെ ശ്രദ്ധേയയായ എസ്. സജിദാനന്ദാണ് ബി.ജെ.പി പ്രതിനിധി. എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.