സുധീജ്
Posted On
date_range Updated On
date_range ബൈക്ക് മോഷണം: പ്രതി പിടിയിൽ
കൊട്ടിയം: മൈലക്കാട് ശിവനടയ്ക്ക് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. മീനാട് താഴംവടക്ക്വയലിൽ പുത്തൻവീട്ടിൽ സുധീജ് ആണ് (18) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശാനുസരണം പ്രത്യേക പൊലീസ് സംഘത്തെ രൂപവത്കരിച്ചു നടത്തിവന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കൊട്ടിയം ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്, റനോൾസ്, ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.