അമ്മക്കൊരുമ്മ പദ്ധതിയുടെ ഉദ്ഘാടനം ബി. ജയന്തി നിർവഹിക്കുന്നു
കൊട്ടിയം: പത്തനാപുരം ഗാന്ധിഭവൻ നടപ്പാക്കുന്ന അമ്മക്കൊരുമ്മ പദ്ധതിയുടെ നെടുമ്പന ഗാന്ധിഭവനിലെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി. ജയന്തി നിർവഹിച്ചു.
ഉറ്റ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട അഗതികളും അനാഥരും നിരാലംബരുമായ വൃദ്ധമാതാക്കൾ, സ്ത്രീകൾ, കുട്ടികൾ മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, നിയന്ത്രണ വിധേയരായ മനോരോഗികൾ എന്നീ വിഭാഗത്തിൽ പെടുന്നവർക്ക് സംരക്ഷണം നൽകുകയും ഫശാരീരികവും മാനസിക ആരോഗ്യ ഇടപെടലുകളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനവും നൽകി സ്വന്തം നിലയിൽ ജീവിക്കുവാൻ പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് ഗാന്ധിഭവൻ ഇന്റർനാഷനൽ ട്രസ്റ്റ്. സ്നേഹാലയം വികസന സമിതി ചെയർമാൻ .സുരേഷ് സിദ്ധാർത്ഥ അധ്യക്ഷത വഹിച്ചു.
കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഗംഗ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്നേഹാലയം പി.ആർ.ഒ ഷിബു റാവുത്തർ, വികസന സമിതി സെക്രട്ടറി എസ്. അനിൽകുമാർ, എന്നിവർ സംസാരിച്ചു. സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ സ്വാഗതവും പള്ളിമൺ ഹാരിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.