അ​ഷ്ട​മു​ടി കാ​യ​ലി​ൽ വാ​ട്ട​ർ മെ​​ട്രോ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം

കൊ​ല്ലം വാട്ടര്‍ മെട്രോ; വിദഗ്​ധ സംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ചു

കൊ​ല്ലം: അ​ഷ്ട​മു​ടി​ക്കാ​യ​ല്‍ ഗ​താ​ഗ​ത പാ​ത വി​പു​ലീ​ക​ര​ണ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന അ​ഷ്ട​മു​ടി മെ​ട്രോ​പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ര്‍ശി​ച്ച് വി​ദ​ഗ്ധ സം​ഘം. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ള്‍ സം​ബ​ന്ധി​ച്ച വി​ലി​യി​രു​ത്ത​ല്‍. ഗ​താ​ഗ​ത വി​പു​ലീ​ക​ര​ണ​ത്തോ​ടൊ​പ്പം വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ക​ള്‍ക്ക് മു​ത​ല്‍ക്കൂ​ട്ടാ​കും പു​തു​പ​ദ്ധ​തി​യെ​ന്ന് മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ മാ​തൃ​ക​യി​ലാ​ണ് ഇ​വി​ടെ​യും സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ക. പ​രി​സ്ഥി​തി സൗ​ഹാ​ര്‍ദ മാ​തൃ​ക​യി​ലാ​കും നി​ര്‍മാ​ണം. മെ​ട്രോ​യോ​ടൊ​പ്പം, ടെ​ര്‍മി​ന​ലു​ക​ള്‍ ബോ​ട്ട് യാ​ര്‍ഡു​ക​ള്‍ തു​ട​ങ്ങി​യ​വ നി​ര്‍മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തും. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷ​ണ കാ​മ​റ, ഓ​ട്ടോ​മാ​റ്റി​ക് ഫെ​യ​ര്‍ ക​ണ്‍ട്രോ​ള്‍ സി​സ്റ്റം തു​ട​ങ്ങി​യ നൂ​ത​ന സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. വാ​ട്ട​ര്‍ മെ​ട്രോ സാ​ധ്യ​മാ​കു​ന്ന​തി​ലൂ​ടെ പ്ര​ദേ​ശ​ത്തെ ഭൗ​തി​ക സാ​ഹ​ച​ര്യം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​കും.

വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ പ്ര​വ​ര്‍ത്ത​ന​രീ​തി​യും ഉ​പ​യോ​ഗി​ക്കേ​ണ്ട ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ സം​ബ​ന്ധി​ച്ചും വാ​ട്ട​ര്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷാ​ജി ജ​നാ​ര്‍ദ​ന​ന്‍, ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ സാ​ജ​ന്‍ പി. ​ജോ​ണ്‍ എ​ന്നി​വ​ര്‍ മേ​യ​റു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു, കൊ​ല്ലം കോ​ര്‍പ​റേ​ഷ​ന്‍ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​സ്. ജ​യ​ന്‍, ഗീ​താ കു​മാ​രി, യു. ​പ​വി​ത്ര, ഹ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kollam Water Metro; The expert team visited the project area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.