കൊല്ലം: പൊലീസ് സേവനം കൂടുതൽ ജനകീയമാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ലക്ഷ്യമിട്ട 'ദൃഷ്ടി' പദ്ധതി കൊല്ലം സിറ്റിയിലും ആരംഭിച്ചു. ബുധനാഴ്ച വൈകുന്നേരം നാലുമുതൽ അഞ്ചുവരെ ജില്ല പൊലീസ് മേധാവി പൊതുജനങ്ങളുമായി വിഡിയോ കോളിലൂടെ സംവദിക്കും.
പദ്ധതി എല്ലാ ബുധനാഴ്ചകളിലും തുടരും. 9497907012 എന്ന ഫോൺ നമ്പറിലേക്ക് വാട്സ് ആപ് വിഡിയോ കോൾ വഴി ആവലാതികളും ദുരിതങ്ങളും ശ്രദ്ധയിൽപെടുത്താം. പരാതികളിൽ അടിയന്തരമായി ശക്തമായ നടപടിയെടുക്കും.
പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ സ്വന്തം കുടുംബാന്തരീക്ഷത്തിലിരുന്ന് നിർഭയമായി ഉന്നത പൊലീസ് നേതൃത്വത്തിെൻറ ശ്രദ്ധയിൽപെടുത്താനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്. പൊലീസ് -പൊതുജന ബന്ധം സുദൃഢവും സൗഹൃദവും ആക്കുന്നതിന് പദ്ധതി സഹായിക്കുമെന്ന് ജില്ല പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.