ഓ​ണം വാ​രാ​ഘോ​ഷ ഭാ​ഗ​മാ​യി മ​ല​മേ​ൽ ഡി.​ടി.​പി.​സി കേ​ന്ദ്ര​ത്തി​ൽ താ​മ​ര​ക്കു​ടി ഹ​രി​ച​ന്ദ​ന അ​വ​ത​രി​പ്പി​ച്ച ഓ​ട്ട​ൻ​തു​ള്ള​ൽ

ന​ബി​ദി​നം, തി​രു​വോ​ണം, അ​യ്യ​ൻ​കാ​ളി ജ​യ​ന്തി, ച​ത​യ​ദി​നം; ആ​ഘോ​ഷ​നി​റ​വി​ൽ നാ​ട്

കൊ​ല്ലം: ന​ബി​ദി​ന​വും തി​രു​വോ​ണ​വും അ​യ്യ​ൻ​കാ​ളി ജ​യ​ന്തി​യും ച​ത​യ​ദി​ന​വു​മെ​ല്ലാം ചേ​ർ​ന്നെ​ത്തി​യ​തോ​ടെ നാ​ട് ആ​ഘോ​ഷ​മാ​ക്കി. ന​ബി​ദി​ന​വും തി​രു​വോ​ണ​വും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു വാ​രാ​ദ്യ ദി​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​ത്. വ്യാ​ഴാ​ഴ്ച അ​വി​ട്ടം നാ​ൾ ദി​ന​ത്തി​ൽ അ​യ്യ​ൻ​കാ​ളി ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ലാ​യി നാ​ട്.

തീ​യ​തി ക​ണ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​യ്യ​ൻ​കാ​ളി​യു​ടെ പി​റ​ന്നാ​ൾ വ​രു​ന്ന​തെ​ങ്കി​ൽ ജ​ന്മ​ന​ക്ഷ​ത്രം അ​നു​സ​രി​ച്ചു​ള്ള ജ​യ​ന്തി ആ​ഘോ​ഷ ഭാ​ഗ​മാ​യി വി​വി​ധ കെ.​പി.​എം.​എ​സ് യൂ​നി​റ്റു​ക​ളും ദ​ലി​ത് സം​ഘ​ട​ന​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച​യും ജ​യ​ന്തി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ലേ​ക്കാ​ണ് നാ​ടു​ണ​രു​ന്ന​ത്. ച​ത​യ​ദി​നാ​ഘോ​ഷ​ത്തി​നാ​യു​ള്ള ഒ​രു​ക്കം എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ശാ​ഖ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​യി. വെ​ള്ളി​യാ​ഴ്ച താ​ലൂ​ക്ക് യൂ​നി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഘോ​ഷ​യാ​ത്ര ഉ​ൾ​പ്പെ​ടെ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

വൈ​കീ​ട്ട് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം കൊ​ല്ലം താ​ലൂ​ക്ക് യൂ​നി​യ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​ത്തി​ൽ കൊ​ല്ലം ശ​​ങ്കേ​ഴ്സ് ആ​ശു​പ​ത്രി മു​ത​ൽ എ​സ്.​എ​ൻ കോ​ള​ജ് വ​രെ നീ​ളു​ന്ന വി​പു​ല​മാ​യ ഘോ​ഷ​യാ​ത്ര പീ​ത​ക്ക​ട​ലൊ​രു​ക്കും. ഇ​തി​ന​കം ന​ഗ​ര​മാ​​കെ ആ​ഘോ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള അ​ല​ങ്കാ​ര​ങ്ങ​ൾ നി​റ​ഞ്ഞു​ക​ഴി​ഞ്ഞു.

ച​ത​യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി ക​ന്നേ​റ്റി കാ​യ​ലി​ൽ ജ​ലോ​ത്സ​വ​വും ആ​വേ​ശ​മു​യ​ർ​ത്തും. ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ലാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള 86ാമ​ത് വ​ള്ളം​ക​ളി ആ​ഘോ​ഷം ക​ന്നേ​റ്റി​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രാ​യ ഷി​ബു ബേ​ബി ജോ​ൺ, പി.​സി. വി​ഷ്ണു​നാ​ഥ്, ബി​ന്ദു​കൃ​ഷ്ണ, എം. ​ലി​ജു എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. ച​ത​യ​ദി​നാ​ഘോ​ഷ​മാ​യ​തി​നാ​ൽ ഡി.​ടി.​പി.​സി​യു​ടെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി പ്ര​ധാ​ന വേ​ദി​യാ​യ കൊ​ല്ലം ബീ​ച്ചി​ൽ ​വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​കി​ല്ല. ആ​ശ്രാ​മം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് നീ​ലാം​ബ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ര​ണ്ട് പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും. ആ​ന​യ​ടി രാ​കേ​ഷി​ന്റെ സം​ഗീ​ത ക​ച്ചേ​രി​യും തു​ട​ർ​ന്ന് സി.​പി. ഗാ​യ​ത്രി ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യു​മാ​ണ് ഈ ​വേ​ദി​യി​ൽ ന​ട​ക്കു​ന്ന​ത്. വൈ​കി​ട്ട് 6.30ന് ​ആ​രം​ഭി​ക്കും.

തി​രു​മു​ല്ല​വാ​ര​ത്ത് എ​ത്തി​യാ​ൽ ആ​ശ്രാ​മം ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​യി​ക്കു​ന്ന ഗാ​ന​മേ​ള ആ​സ്വ​ദി​ക്കാ​നാ​കും. സാ​മ്പ്രാ​ണി​ക്കോ​ടി ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ അ​നി​ൽ ഏ​ക​ല​വ്യ​യു​ടെ മ​ധു​രി​ത ഗാ​ന​ഗ​സ​ലു​ക​ളു​മു​ണ്ടാ​കും. 

Tags:    
News Summary - Kollam is celebrating onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.