കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപന പരിധികളില്‍ ആൻറിജന്‍ പരിശോധനകള്‍ വർധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയല്‍ അറിയിച്ചു.
ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ 68 ഗ്രാമപഞ്ചായത്തുകള്‍ക്കും ആൻറിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഒരു പഞ്ചായത്തിന് 600 കിറ്റുകള്‍ വീതമാണ് നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തലങ്ങളില്‍ 1.25 കോടി രൂപ വിനിയോഗിച്ചു. കോവിഡ് പരിശോധനകള്‍ വർധിപ്പിക്കുന്നതിനുള്ള ബോധവത്കരണത്തിെൻറ ഭാഗമായി റാപ്പിഡ് ആൻറിജന്‍ പരിശോധന ക്യാമ്പയിനുകള്‍ വ്യാപകമാക്കി.
എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്സിമീറ്ററുകള്‍, മാസ്ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്തു. കോവിഡാനന്തര ചികിത്സക്കുള്ള ആയുര്‍വേദ, ഹോമിയോ മരുന്നുകളുടെ വിതരണവും പൂര്‍ത്തിയായതായി പ്രസിഡൻറ് പറഞ്ഞു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആൻറിജന്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചു. പഞ്ചായത്തിെൻറ നേതൃത്വത്തില്‍ സ്പോട്ട് വാക്സിനേഷന് സംവിധാനം ഏര്‍പ്പെടുത്തി. ആൻറിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമാണ് സ്പോട്ട് വാക്സിനേഷന് നല്‍കുന്നതെന്ന് പ്രസിഡൻറ് വി.പി. രമാദേവി പറഞ്ഞു.
ഓച്ചിറയിലെ തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച 'സാന്ത്വന നാദം' പദ്ധതി വിപുലപ്പെടുത്തി. സേവന സന്നദ്ധരായ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കും ക്വാറൻറീനിലുള്ളവര്‍ക്കും ചികിത്സ മാര്‍ഗനിർദേശങ്ങളും മരുന്നുകളും നല്കിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.