കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ കാ​യി​ക​മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ പാ​ല​ക്കാ​ട് ടീം ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ൽനി​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

സംസ്ഥാന കേരളോത്സവം കായിക മേള: പാലക്കാടിന് കിരീടം

കൊ​ല്ലം: കാ​യി​ക​പ്ര​തി​ഭ​ക​ളു​ടെ സ്വ​ന്തം മ​ണ്ണി​ന് സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തി​ൽ കാ​യി​ക​കി​രീ​ടം. കൊ​ല്ല​ത്ത് സ​മാ​പി​ച്ച കേ​ര​ളോ​ത്സ​വം കാ​യി​ക​മേ​ള​യി​ൽ എ​തി​രാ​ളി​ക​ളെ കാ​ത​ങ്ങ​ളോ​ളം പി​ന്നി​ലാ​ക്കി​യാ​ണ് പാ​ല​ക്കാ​ട് കി​രീ​ട​വു​മാ​യി മ​ട​ങ്ങി​യ​ത്. 243 പോ​യ​ന്‍റു​മാ​യാ​ണ് പാ​ല​ക്കാ​ട് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ലാ വി​ഭാ​ഗ​ത്തി​ലെ 268 പോ​യ​ന്‍റ് കൂ​ടി​ചേ​ർ​ത്ത് 511 പോ​യ​ന്‍റാ​ണ് ജി​ല്ല നേ​ടി​യ​ത്. ക​ളി​ക്ക​ള​ത്തി​ലെ മു​ന്നേ​റ്റ​ത്തി​ലൂ​ടെ ഓ​വ​റോ​ൾ പ​ട്ട​വും പാ​ല​ക്കാ​ട് സ്വ​ന്ത​മാ​ക്കി.

സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ കാ​യി​ക​മേ​ള​യി​ൽ ഓ​വ​റോ​ൾ ര​ണ്ടാംസ്ഥാ​ന​ക്കാ​രാ​യ കോ​ഴി​ക്കോ​ട് ടീം ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ൽനി​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

അ​വ​സാ​ന ദി​വ​സം ക​ള​ത്തി​ൽ ക​ണ്ണൂ​രി​നെ പി​ന്ത​ള്ളി കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​ത്തെത്തി.149 പോ​യ​ന്‍റ് നേ​ടി​യ കോ​ഴി​ക്കോ​ട്, ഓ​വ​റോ​ൾ പോ​യ​ന്‍റ് നി​ല​യി​ൽ 507 പോ​യിന്‍റു​മാ​യി സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​ന​വും നേ​ടി​. കാ​യി​ക മേ​ള​യി​ൽ136 പോ​യന്‍റു​മാ​യി ക​ണ്ണൂ​ർ മൂ​ന്നാം സ്ഥാ​നം നേ​ടി. ക​ണ്ണൂ​രി​ന്​ ഓ​വ​റോ​ൾ 501 പോ​യ​ന്‍റു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം 131 പോ​യ​ന്‍റ് നേ​ട്ട​വു​മാ​യി നാ​ലാം സ്ഥാ​ന​വും തൃ​ശൂ​ർ 113 പോ​യന്‍റു മാ​യി അ​ഞ്ചാം സ്ഥാ​ന​വും നേ​ടി.ആ​റാം സ്ഥാ​നം നേ​ടി​യ മ​ല​പ്പു​റം (107) ആ​ണ് പോ​യ​ന്‍റ് പ​ട്ടി​ക​യി​ൽ 100 പി​ന്നി​ട്ട അ​വ​സാ​ന​ത്തെ ജി​ല്ല. കോ​ട്ട​യം(82), ആ​ല​പ്പു​ഴ (79), കാ​സ​ർ​കോ​ട്(39), കൊ​ല്ലം (38), എ​റ​ണാ​കു​ളം(33), വ​യ​നാ​ട് (24), ഇ​ടു​ക്കി (21), പ​ത്ത​നം​തി​ട്ട(11) എ​ന്നി​ങ്ങ​നെ ആ​ണ് മ​റ്റു ജി​ല്ല​ക​ളു​ടെ പോ​യന്‍റ് നി​ല.

കബഡിയിൽ കോഴിക്കോടും പാലക്കാടും

കൊ​ല്ലം: ക​ബ​ഡി​ക്ക​ള​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ പാ​ല​ക്കാ​ടി​നും കോ​ഴി​ക്കോ​ടി​നും സ്വ​ർ​ണ​ത്തി​ള​ക്കം. പു​രു​ഷ വി​ഭാ​ഗ​ത്തി​ലും വ​നി​ത വി​ഭാ​ഗ​ത്തി​ലും ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ടും പാ​ല​ക്കാ​ടു​മാ​ണ് നേ​ർ​ക്കു​നേ​ർ വ​ന്ന​ത്. വ​നി​ത​ക​ളി​ൽ കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ടി​നെ ത​റ​പ​റ്റി​ച്ചു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഫ​ലം നേ​രെ തി​രി​ച്ചാ​യി. കോ​ഴി​ക്കോ​ടി​നെ വീ​ഴ്ത്തി പാ​ല​ക്കാ​ട് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു.

ഫുട്ബാളിൽ മലപ്പുറം, വോളിയിൽ കോഴിക്കോട്

കൊ​ല്ലം: ഫു​ട്ബാ​ൾ ക​ള​ത്തി​ൽ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി മ​ല​പ്പു​റം. വ​യ​നാ​ടി​നെ​യാ​ണ് ഫൈ​ന​ലി​ൽ മ​ല​പ്പു​റം തോ​ൽ​പി​ച്ച​ത്. വ​നി​ത, പു​രു​ഷ വി​ഭാ​ഗം വോ​ളി​ബാ​ളി​ലും കോ​ഴി​ക്കോ​ട് ജേ​താ​ക്ക​ളാ​യി. വ​യ​നാ​ടി​നെ​യാ​ണ് കോ​ഴി​ക്കോ​ട് ത​റ​പ​റ്റി​ച്ച​ത്. പു​രു​ഷ വി​ഭാ​ഗം ബാ​സ്ക​റ്റ് ബാ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​നെ വീ​ഴ്ത്തി ആ​ല​പ്പു​ഴ​യും വ​നി​ത വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ള​ത്തി​നെ തോ​ൽ​പി​ച്ച് കോ​ഴി​ക്കോ​ടും സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി.

ഒ​രു​മ​യോ​ടെ അ​വ​ർ ആ​റു പേ​ർ; ക​പ്പു​മാ​യി മ​ട​ക്കം

കൊ​ല്ലം: ടീം ​സെ​റ്റാ​യി​ല്ല, പ​രി​ശീ​ല​ക​രി​ല്ല.., പ​ക​രം ഇ​റ​ങ്ങാ​ൻ ഒ​രാ​ൾ മാ​ത്രം... എ​ന്നി​ട്ടും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​വ​ർ എ​ത്തി. ഒ​റ്റ മ​ന​സ്സോ​ടെ ക​ളം നി​റ​ഞ്ഞ​പ്പോ​ൾ ക​പ്പു​മാ​യി മ​ട​ക്കം. സം​സ്ഥാ​ന കേ​ര​ളോ​ത്സ​വം കാ​യി​ക​മേ​ള​യി​ൽ ബാ​സ്ക​റ്റ്ബാ​ൾ കി​രീ​ടം നേ​ടി​യ കോ​ഴി​ക്കോ​ട് ടീ​മാ​ണ് ഒ​ത്തു​പി​ടി​ച്ച് ക​പ്പ​ടി​ച്ച​ത്. 12 അം​ഗ ടീ​മി​ലെ ആ​റു പേ​ർ ദേ​ശീ​യ ക്യാ​മ്പി​ന്​ പോ​യ​തി​നാ​ൽ ബാക്കിയുള്ളവ​രാ​ണ് കേ​ര​ളോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

അ​ഞ്ച് പേ​രാ​ണ് ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട​ത്. പ​രി​ശീ​ല​ന​ത്തി​നു ആ​രും ഇ​ല്ലാ​തി​രു​ന്നി​ട്ടും പ​ര​സ്പ​രം പ്രോ​ത്സാ​ഹി​പ്പി​ച്ചാ​ണ് ദേ​വി​ക പ്ര​ജോ​ഷ് ന​യി​ച്ച ടീം ​ജേ​താ​ക്ക​ളാ​യ​ത്. ഫൈ​ന​ലി​ൽ എ​റു​ണാ​കു​ള​ത്തെ​യാ​ണ് മ​റി​ക​ട​ന്ന​ത്. ടീ​മം​ഗ​ങ്ങ​ളി​ൽ റീ​മ റോ​ണാ​ൾ​ഡ്, അ​ന​ഘ തു​ള​സീ​ദാ​സ്, ടി.​വി. ശ​ശി​ന, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് കോ​ള​ജി​ലെ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളാ​ണ്. കൂ​ട്ട​ത്തി​ൽ ശ​ല​ഭ​യാ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി (പ്ല​സ് ടു). വി​ജ​യ​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ചാ​ണ് ടീം ​മ​ട​ങ്ങി​യ​ത്.

യുവജന നയം ഉടൻ പ്രഖ്യാപിക്കും -മന്ത്രി മുഹമ്മദ്‌ റിയാസ്

കൊല്ലം: കേരളത്തിലെ യുവജനങ്ങളെ ക്രിയാത്മകമാക്കി മാറ്റുന്നതിനായി യുവജന നയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സർഗാത്മക ഇടപെടൽ നടത്തുന്നത് സംസ്ഥാനത്തെ യുവജനങ്ങളാണ്. കല, കായികം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിലെ യുവജനങ്ങളുടെ അഭിപ്രായം അറിഞ്ഞും ആശയങ്ങൾ ഉൾക്കൊണ്ടുമാകും നയം രൂപവത്കരിക്കുക. പ്രാദേശിക കലാ-കായിക പ്രതിഭകളെ വാർത്തെടുക്കുന്ന തുടർപ്രവർത്തനമാകും കേരളോത്സവം.

ഇടവേളയ്ക്കുശേഷം യുവജനങ്ങൾക്ക്‌ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ച വലിയ വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത്, യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോം, യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ എസ്. സതീഷ്, സെക്രട്ടറി വി.ഡി. പ്രസന്നകുമാർ, അംഗങ്ങളായ വി.കെ. സനോജ്, എം.പി. ഷെനിൻ, ഷെരീഫ് പാലൊളി, സന്തോഷ്‌ കാല, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ വി.എസ്. ബിന്ദു എന്നിവർ സംസാരിച്ചു.

Tags:    
News Summary - keralolsavam Sports Fair: Crown to Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.