കൊല്ലം: വി.കെ.എസ് ശാസ്ത്ര സാംസ്‌കാരികോത്സവ സംഘാടകസമിതി രൂപവത്കരണയോഗം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ മന്ത്രി കെ.എന്‍. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്‍റ് ബി. രമേശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി കൂട്ടുമ്മേല്‍, കെ.കെ. കൃഷ്ണകുമാര്‍, കൊട്ടിയം രാജേന്ദ്രന്‍, പരിഷത്ത് കലാസംസ്‌കാരം കണ്‍വീനര്‍ വിനോദ്കുമാര്‍, കെ. രാജഗോപാല്‍, ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് കെ.ബി. മുരളികൃഷ്ണന്‍, മുന്‍ മേയര്‍ അഡ്വ വി. രാജേന്ദ്രബാബു, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡി. സുരേഷ്കുമാര്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കൗണ്‍സിലംഗം എസ്. നാസര്‍, സ്വരലയ സുന്ദരേശന്‍, കാഥികന്‍ വി. ഹര്‍ഷകുമാര്‍, സുധര്‍മ ടീച്ചര്‍, എം. സുഗതന്‍, പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി. ലിസി, സംസ്ഥാന സെക്രട്ടറി എല്‍. ഷൈലജ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. വി. രാജേന്ദ്രബാബു ചെയര്‍മാനും കൊട്ടിയം രാജേന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായ 201 അംഗ സംഘാടക സമിതിയെയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ഫാസ് സംഗീതനിറവ് കൊല്ലം: ഫൈൻ ആർട്സ് സൊസൈറ്റിയുടെയും കലയുടെയും ആഭിമുഖ്യത്തിൽ 21ന് വൈകീട്ട് 6.30ന് സോപാനം കലാകേന്ദ്രത്തിൽ തിരുവനന്തപുരം നമ്മൾ നാടകക്കാർ തിയറ്റർ ഗ്രൂപ് അവതരിപ്പിക്കുന്ന 'മധുരനെല്ലിക്ക' നാടകം നടക്കും. കൊല്ലം ഫാസിന്‍റെ ആഭിമുഖ്യത്തിൽ 27ന് വൈകീട്ട് നാലുമുതൽ ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഫാസ് സംഗീതനിറവ് എന്ന പേരിൽ സംഗീതപരിപാടി നടക്കും. 28ന് വൈകീട്ട് 6.30ന് സോപാനം കലാകേന്ദ്രത്തിൽ തിരുവനന്തപുരം ശ്രീനന്ദനയുടെ 'ബാലരമ' നാടകവും ഉണ്ടാകും. ഫാസ് സംഗീതനിറവ് പരിപാടിക്ക് ഫാസ് അംഗങ്ങൾ ഇഷ്ടഗാനത്തിന്‍റെ കരോക്കേയുമായി വരണമെന്ന് ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു. ഫോൺ: 9447348793.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.