Posted On
date_range Updated On
date_range ചാരായവും കോടയുമായി യുവാവ് പിടിയിൽ
കടയ്ക്കൽ: ചാരായവും കോടയുമായി യുവാവിനെ ചടയമംഗലം എക്സൈസ് സംഘം പിടികൂടി. കടയ്ക്കൽ തൃക്കണ്ണപുരം മിച്ചഭൂമിയിൽ അൽത്താഫ് (21) ആണ് പിടിയിലായത്.
ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതിയുടെ തൃക്കണ്ണാപുരത്തെ വീട്ടിൽ വാറ്റിക്കൊണ്ടിരുന്ന ഒമ്പത് ലിറ്റർ ചാരായവും 70 ലിറ്റർ കോടയും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്ത്.
എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ സബീർ, ഷൈജു, ജയേഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ലിജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.