പ്രബീൺ
Posted On
date_range Updated On
date_range വാഹന മോഷ്ടാവ് അറസ്റ്റിൽ
കടയ്ക്കൽ: മടത്തറ ശിവൻമുക്കിൽനിന്ന് കാർ മോഷ്ടിച്ച യുവാവിനെ ചിതറ പൊലീസ് പിടികൂടി. വിതുര പെരിങ്ങമ്മല തെന്നൂർ പ്രബീൺ ഭവനിൽ പ്രബീൺ (26) ആണ് അറസ്റ്റിലായത്. ശിവൻമുക്ക് ബ്ലോക്ക് നമ്പർ 176ൽ നിഷാദിന്റെ ഭാര്യയുടെ പേരിലുള്ള കാറാണ് വെള്ളിയാഴ്ച രാവിലെ അഞ്ചിന് വീട്ടുമുറ്റത്തുനിന്ന് മോഷണം പോയത്.
സമീപത്തുള്ള വീട്ടിലെ റബർ ഷീറ്റും മോഷണം പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെടുമങ്ങാട് സ്വകാര്യ ആശുപത്രി കോമ്പൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.