കാ​ഞ്ഞി​ര​ത്തും​മൂ​ട് ജ​ങ്​​ഷ​ന്​ സ​മീ​പം കി​ണ​റ്റി​ൽ വീ​ണ രാ​ജ​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

ഒരുരാത്രി കിണറ്റിൽ; ഒടുവിൽ ഫയർഫോഴ്സ് രക്ഷിച്ചു

ക​ട​യ്​​ക്ക​ൽ: കി​ണ​റ്റി​ൽ വീ​ണ​യാ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. കാ​ഞ്ഞി​ര​ത്തും​മൂ​ട് ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള ക​ട​ക​ൾ​ക്ക് പി​റ​കി​ലെ കാ​ടു​മൂ​ടി​ക്കി​ട​ന്ന കി​ണ​റ്റി​ൽ നി​ന്നാ​ണ് കൊ​ടി​യി​ൽ വീ​ട്ടി​ൽ രാ​ജ​നെ (60) ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി കി​ണ​റ്റി​ല​ക​പ്പെ​ട്ടെ​ങ്കി​ലും ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. ശ​ബ്​​ദം​കേെ​ട്ട​ത്തി​യ ആ​ൾ രാ​വി​ലെ ഫ​യ​ർ​സ്​​റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യ്ക്ക​ൽ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ​നി​ന്ന് ഗ്രേ​ഡ് അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഹ​രീ​ഷ് കു​മാ​ർ, ഫ​യ​ർ റ​സ്ക്യൂ ഓ​ഫി​സ​ർ സ​ന്തോ​ഷ് കു​മാ​ർ, ഗി​രീ​ഷ്കു​മാ​ർ, രാ​ഗേ​ഷ്, മ​നോ​ജ്, സ​ജീ​വ് അ​ജി​ത്, ദീ​പ​ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

സ​ന്തോ​ഷ് കു​മാ​റാ​ണ് കി​ണ​റ്റി​ലി​റ​ങ്ങി നെ​റ്റ്, റോ​പ്പ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ൽ രാ​ജ​നെ ക​ര​െ​ക്ക​ത്തി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.