ഗോപകുമാർ
Posted On
date_range Updated On
date_range തട്ടുകടയിൽ നിന്നും പണം മോഷ്ടിച്ചയാൾ ബിവറേജിൽ നിന്നും മദ്യം മോഷ്ടിക്കവെ പിടിയിൽ
കടയ്ക്കൽ: തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാൾ കല്ലമ്പലത്ത് ബിവറേജസ് ഔട്ടലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കവെ പിടിയിലായി. ചിതറ ചിറവൂർ സ്വദേശി ഗോപു എന്നറിയപ്പെടുന്ന ഗോപകുമാറാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ചിതറയിലെ തട്ടുകടയിലെത്തിയ ഇയാൾ ഓർഡർ നൽകിയതനുസരിച്ച് കടയിലെ ജീവനക്കാരൻ ഭക്ഷണം എടുക്കുന്നതിനിടെ മേശപ്പുറത്തെ പാത്രത്തിൽ നിന്നും പണം കവരുകയായിരുന്നു. കടയുടമ മുനീർ സി.സി.ടി.വി ദൃശ്യം ഉൾപ്പെടെ ചിതറ പൊലീസിൽ പരാതി നൽകി പ്രതി ഗോപു കല്ലമ്പലം പൊലീസിന്റെ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.