സ്ത്രീധനത്തി​െൻറ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

ക​ട​യ്ക്ക​ൽ: സ്ത്രീ​ധ​ന​ത്തി​െൻറ പേ​രി​ൽ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ലാ​യി.ചി​ത​റ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ൻ​സി​ലി​നെ (34)യാ​ണ് ചി​ത​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

നി​ല​വി​ളി​ച്ചോ​ടി​യ യു​വ​തി സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം തേ​ടി. അ​ൻ​സി​ൽ പി​ന്തു​ട​ർ​ന്ന് എ​ത്തി​യെ​ങ്കി​ലും ബ​ന്ധു ഇ​യാ​ളെ പു​റ​ത്താ​ക്കി വാ​തി​ല​ട​ച്ചു. തു​ട​ർ​ന്ന്, പൊ​ലീ​സി​ൽ വി​വ​ര​മ​റി​ച്ച​ത​നു​സ​രി​ച്ച് ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ്ചെ​യ്തു.


Tags:    
News Summary - Man arrested for trying to kill wife over dowry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.