കുമ്മിൾ ഊന്നൻകല്ലിൽ ടിപ്പറിടിച്ച് കുതിര ചത്ത നിലയിൽ
Posted On
date_range Updated On
date_range ടിപ്പർ ഇടിച്ച് കുതിര ചത്തു
കടയ്ക്കൽ: ടിപ്പർ ലോറി ഇടിച്ച് കുതിര ചത്തു. ചിതറ കുറക്കോട് സ്വദേശി റിയാസ്, കുമ്മിൾ ഊന്നൻകല്ല് സ്വദേശി ഷംനാദ് എന്നിവരുടെ ഉടമസ്ഥതയിെല കുതിരയാണ് ചത്തത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുമ്മിൾ ഊന്നൻ കല്ലിലായിരുന്നു സംഭവം. സവാരി പരിശീലിപ്പിക്കുന്നതിനുപയോഗിക്കുന്ന കുതിരയാണിത്. രാവിലെ ഓടാനായി വിടുന്ന കുതിര, ഓട്ടത്തിനിടയിൽ ഊന്നൻകല്ലിെലെ ഇടറോഡിൽനിന്നും മെയിൻ റോഡിലേക്ക് കയറുമ്പോൾ വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു.
കുതിര തൽക്ഷണം ചത്തു. ജില്ല മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.