Posted On
date_range Updated On
date_range പന്നിയുടെ ആക്രമണത്തിൽ കടയുടമക്ക് പരിക്ക്
കടയ്ക്കൽ: പന്നിയുടെ ആക്രമണത്തിൽ കടയുടമക്ക് പരിക്ക്. കുമ്മിൾ അമ്പലംമുക്കിൽ ചായക്കട നടത്തിവരുന്ന അഭിമന്യു ഭവനിൽ വേണുഗോപാലൻനായർക്കാണ് (64) പരിക്കേറ്റത്. ആക്രമണത്തിൽ വലതുകൈ ഒടിഞ്ഞു. തലയിലും പരിക്കുണ്ട്.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോക് ഡൗൺ ആയതിനാൽ കട അടച്ചിട്ടിരിക്കുകയാണ്. ഈ കടയിൽ തന്നെയാണ് വേണുഗോപാലൻ നായർ താമസിച്ചുവരുന്നതും.
രാവിലെ ആറുമണിയോടെ പാൽ വിതരണക്കാരൻ എത്തിയപ്പോൾ പാലുവാങ്ങുന്നതിനായി റോഡിലേക്കിറങ്ങുന്നതിനിടെയായിരുന്നു പന്നിയുടെ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.