Posted On
date_range Updated On
date_range കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു
കടയ്ക്കല്‍: മതിരയില്‍ കൈ.എസ്.ആര്‍.ടി.സി ഡി.ടി.ഒയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു. മതിര കരുണയില്‍ സുരേഷ് കുമാറിനെയും കുടുംബത്തെയുമാണ് കഴിഞ്ഞദിവസം രാത്രിയില്‍ പത്തംഗസംഘം ആക്രമിച്ചത്. സുരേഷ്കുമാറിന്‍റെ മകന്‍റെ കാറും മതിര ചെക്കിട്ടമുക്ക് സ്വദേശി പ്രസന്നന്‍റെ ഇരുചക്ര വാഹനവുമായി ശിവക്ഷേത്ര കുളത്തിന്റെ ഭാഗത്തുവെച്ച് കൂട്ടിമുട്ടി അപകടമുണ്ടായിരുന്നു.
ഇതേതുടര്‍ന്നുണ്ടായ പ്രശ്‌നമാണ് സുരേഷ്കുമാറിന്റെ വീട്ടിലെത്തി ആക്രമണം നടത്താന്‍ കാരണമായത്. സുരേഷ്കുമാര്‍, മകന്‍ അരുണ്‍ (28), മരുമകള്‍ അഞ്ജലി (24), എന്നിവര്‍ക്ക് മര്‍ദനമേറ്റു. മൂക്കിന് പരിക്കേറ്റ അഞ്ജലിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിതറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.