മിൽമ ഡയറിയിലെ ഡ്രൈവർ തസ്തികയിലേക്കുള്ള അഭിമുഖത്തിന്​ എത്തിയവർ

ഒരൊറ്റ പത്രപരസ്യം, പിന്നെ ശറപറേന്ന്​ ഒരു ഒഴുക്കായിരുന്നു; മിൽമ ഡയറിയിൽ നിന്നാണ്​ ഈ കഥ

കൊല്ലം: മിൽമ ഡയറിയിലെ ഡ്രൈവർ തസ്തികയിലേക്കുള്ള അഭിമുഖത്തിന്​ എത്തിയത്​ നൂറുകണക്കിനു പേർ. കൊല്ലം തേവള്ളിയിലെ മിൽമ ഡയറിയിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ് ഗ്രേഡ് രണ്ട് തസ്തികയിലായിരുന്നു ഒഴിവ്. വാക്ക് ഇൻ ഇൻറർവ്യു സംബന്ധിച്ച് മിൽമ പത്ര പരസ്യം നൽകിയിരുന്നു. സമീപ ജില്ലയിൽ നിന്നടക്കമുള്ള ഉദ്യോഗാർഥികളാണ്​ അഭിമുഖത്തിനെത്തിയത്​.

രാവിലെ 10 നും 11 നും ഇടയ്ക്ക് അഭിമുഖത്തിനു ഹാജരാകണമെന്നായിരുന്നു അറിയിപ്പ്. ചൊവ്വാഴ്ച രാവിലെ മുതൽ മിൽമ ഡയറിക്കു മുന്നിലേക്ക് ഉദ്യോഗാർഥികളുടെ ഒഴുക്കായിരുന്നു. വലിയ കൂട്ടമായതോടെ നിയന്ത്രിക്കാൻ അധികൃതർ പാടുപെട്ടു. റോഡിനു ഇരുവശത്തും വലിയ നിര പ്രത്യക്ഷപ്പെട്ടു.

അഭിമുഖം തുടങ്ങിയെങ്കിലും ഉദ്യോഗാർഥികളുടെ എണ്ണം കൂടിയതോടെ പൂർത്തീകരിക്കാൻ അധികൃതർക്കായില്ല. മിൽമ അധികൃതരുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു ഉദ്യേഗാർഥികളുടെ ഒഴുക്ക്​. കോവിഡ് മാനദണ്ഡം ലംഘിച്ച് ആൾക്കൂട്ടമായതോടെ പൊലീസ്​ സ്ഥലത്തെത്തി. തുടർന്നു നൂറോളം പേരെ അഭിമുഖം നടത്തിയ ശേഷം ബാക്കിയുള്ളവർക്ക് ടോക്കൺ നൽകി വിട്ടയച്ചു.

Tags:    
News Summary - hundreds of candidates for driver vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.