ഷബീർ, ശ്രീഹരി
പത്തനാപുരം: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിലായാണ് വിദ്യാർഥിനികൾക്കുനേരെ പീഡനം ഉണ്ടായത്. നെല്ലിമുരുപ്പ് പ്ലാന്തോട്ടം പുരയിടത്തിൽ ഷബീർ (35), വെട്ടിക്കവല സന്തോഷ് ഭവനിൽ ശ്രീഹരി (20) എന്നിവരെയാണ് പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിലാണ് ഷബീർ അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. ഷബീറിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്ന പ്രതിയെ പൊലീസ് സാഹസികമായാണ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ശ്രീഹരിയുടെ അറസ്റ്റ്. സ്വകാര്യ ടൂറിസ്റ്റ് ബസിലെ ജീവനക്കാരനായ ശ്രീഹരി, വിദ്യാർഥിനിയെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയപ്പോഴാണ് ശ്രീഹരി വിദ്യാർഥിനിയുമായി അടുപ്പത്തിലായതെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ചാന്ന് ശ്രീഹരിയെ അറസ്റ്റ് ചെയ്യുന്നത്. പത്തനാപുരം എസ്.എച്ച്.ഒ ആർ. ബിജു, എസ്.ഐ ഷാനവാസ്, ക്രൈം എസ്.ഐ സന്തോഷ്‌കുമാർ, എ.എസ്.ഐ അക്ഷയ്, സി.പി.ഒമാരായ ബോബിൻ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.