അതിവേഗ കോടതികള്‍ സ്ഥാപിക്കും -മന്ത്രി ചിഞ്ചുറാണി

കൊല്ലം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമക്കേസുകള്‍ പരിഗണിക്കാന്‍ സംസ്ഥാനത്ത് അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ലോക ബാലിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ എക്സിബിഷനും റോഡ് ഷോയും കൊല്ലം എസ്.എന്‍ വനിത കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം സംബന്ധിച്ച കേസുകളില്‍ വിചാരണ വൈകുന്നത് പ്രതികള്‍ക്ക് സഹായകമാകുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതുണ്ട്. പഴുതടച്ച സ്ത്രീ സുരക്ഷനിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

എക്സിബിഷന്‍ മീഡിയമായ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഫ്ലാഗ് ഓഫ് കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിച്ചു. സാക്ഷരതയും തൊഴിലും സ്ത്രീകളുടെ ശക്തി വര്‍ധിപ്പിച്ചെന്നും സ്ത്രീ സുരക്ഷ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ താഴെ തട്ടിലും പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും കലക്ടര്‍ വ്യക്തമാക്കി. സി.ഡബ്ല്യു.സി മുന്‍ ചെയര്‍മാന്‍ കെ.പി. സജിനാഥ്, എസ്.എന്‍. കോളജ് പ്രിന്‍സിപ്പൽ സുനില്‍കുമാര്‍, റാണി നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Fast-track courts will be set up -Minister Chinchurani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.