കൊല്ലം പഴയ കൊല്ലമ​െല്ലന്ന്​ എല്ലാവരും

കൊ​ല്ലം: തു​റ​മു​ഖ ന​ഗ​ര​മാ​യ കൊ​ല്ലം എ​ത്തേ​ണ്ടി​ട​ത്ത്​ എ​ത്തി​യി​ല്ല​ന്ന്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി, 1800 കോ​ടി​യു​ടെ വി​ക​സ​നം എ​ത്തി​യെ​ന്നും ഇ​നി ഒ​രു 50 വ​ർ​ഷ​ത്തെ ക​രു​ത​ലാ​ണ്​ വേ​ണ്ട​തെ​ന്നും ഇ​ട​ത്​ സ്ഥാ​നാ​ർ​ഥി, ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യാ​ണ്​ ന​ഗ​ര​ത്തി​ന്‍റെ പ്ര​ശ്ന​മെ​ന്ന്​ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി. കൊ​ല്ലം ​പ്ര​സ്​ ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച ‘വോ​ട്ടും വാ​ക്കും’ സം​വാ​ദ പ​രി​പാ​ടി​യാ​ണ്​ കൊ​ല്ലം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന്​ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ത​ർ​ക്ക​വി​ത​ർ​ക്ക​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ടെ​യും കൂ​ടി​ചേ​ര​ലാ​യ​ത്. പ​ഴ​യ പ്രൗ​ഢി​യി​ല്ല​ന്നും പ്രൗ​ഢി വ​ർ​ദ്ധി​ച്ചു​വെ​ന്നും പ​റ​ഞ്ഞ്​ കൊ​ല്ലം പ​ഴ​യ കൊ​ല്ല​മ​ല്ല​ന്ന്​ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും പ​ക്ഷെ സ​മ്മ​തി​ച്ചു.

യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ബി​ന്ദു കൃ​ഷ്ണ

ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ കു​ടും​ബാം​ഗം എ​ന്ന നി​ല​യി​ൽ കൂ​ടെ നി​ൽ​ക്കാ​ൻ ഒ​രു എം.​എ​ൽ.​എ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ഇ​ല്ലാ​യി​രു​ന്നു. ന​ഗ​ര​ത്തി​ന്റെ അ​വ​സ്ഥ​യാ​ക​ട്ടെ പ​ഴ​യ​കാ​ല പ്രൗ​ഢി ന​ഷ്ട​മാ​യ നി​ല​യി​ലും. ചി​ന്ന​ക്ക​ട​യി​ലെ മേ​ൽ​പാ​ലം ന​ഗ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഐ​ശ്വ​ര്യ​വും ​ഗാം​ഭീ​ര്യ​വും ന​ഷ്ട​മാ​ക്കി. താ​ൻ എം.​എ​ൽ.​എ​യാ​യാ​ൽ കോ​ർ​പ​റേ​ഷ​നൊ​പ്പം കൈ​കോ​ർ​ത്ത്​ അ​ത്​ പൊ​ളി​ക്കും. തേ​വ​ള്ളി​പാ​ലം അ​റ്റം കൂ​ട്ടി​മു​ട്ടാ​തെ നി​ൽ​ക്കു​ന്നു. സ​ർ​ക്കാ​രി​ന്റെ പി​ടി​പ്പു​കേ​ടി​നു​ള്ള അ​ല​ങ്കാ​ര​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റേ​ഷ​നും നി​ല​കൊ​ള്ളു​ന്നു. കൊ​ല്ല​ത്തി​ന്​ കി​ട്ടേ​ണ്ട ഇ.​എ​സ്.​ഐ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ അ​ലം​ഭാ​വം മൂ​ലം ന​ഷ്ട​മാ​യി. ക​ശു​വ​ണ്ടി വ്യ​വ​സാ​യം ത​ക​ർ​ന്ന​ടി​ഞ്ഞു. പി.​എ​സ്.​സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തി യു​വ​സ​മൂ​ഹ​ത്തെ നി​രാ​ശ​യു​ടെ പ​ടു​കു​ഴി​യി​ൽ ത​ള്ളി. പു​തു​ത​ല​മു​റ​യു​ടെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ യു.​ഡി.​എ​ഫ്​ ഭ​രി​ക്കു​ന്ന പു​തു​യു​ഗ കേ​ര​ള​​​ത്തോ​ടൊ​പ്പം ന​വീ​ന കൊ​ല്ല​വും താ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ​ന്നും ഇ​പ്പോ​ഴു​ള്ള​തു​പോ​ലെ കൊ​ല്ലം​കാ​ർ​ക്കൊ​പ്പം എ​പ്പോ​ഴും ഉ​ണ്ടാ​വു​മെ​ന്നും അ​വ​ർ പ​ഞ്ഞു.

എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എ​സ്. ജ​യ​മോ​ഹ​ൻ

വി​ക​സ​ന​വും ക​രു​ത​ലും സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​ത​വു​മാ​ണ്​ താ​ൻ ഉ​റ​പ്പ്​ ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ 1800 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ കൊ​ല്ല​ത്ത്​ ന​ട​പ്പാ​ക്കി. ശ്രീ​നാ​രാ​യ​ണ ഓ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യും ശ്രീ​നാ​രാ​യ​ണ സാം​സ്കാ​രി​ക കേ​ന്ദ്ര​വും ഒ.​എ​ൻ.​വി പാ​ർ​ക്കും അ​തി​ൽ ചി​ല​താ​ണ്. കൊ​ല്ല​ത്തേ​ക്ക്​ വാ​ട്ട​ർ മെ​ട്രോ ത​യ്യാ​റാ​യി വ​രു​ന്നു. ക​​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ അ​ട​ഞ്ഞു​കി​ട​ന്ന ഫാ​ക്ട​റി​ക​ൾ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ.​എ​സ്.​ഐ മെ​ഡി​ക്ക​ൽ​കോ​ള​ജ്​ ല​ഭ്യ​മാ​കു​ന്ന​തി​ന്​ സ്ഥ​ല​പ​രി​മി​തി​യാ​ണ്​ പ്ര​ശ്നം. അ​ല്ലാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചു എ​ന്ന്​ പ​റ​യു​ന്ന​ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ന്ദ​ർ​ഭ​ത്തി​ൽ എം.​പി ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​ന്ന പ്ര​ഹ​സ​ന നാ​ട​കം മാ​ത്ര​മാ​ണ്. കൊ​ട്ടി​യ​ത്ത്​ ഇ.​എ​സ്.​ഐ മെ​ഡി​ക്ക​ൽ കോ​ള​ജി​നും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക്​ പ​ഠി​ക്കാ​ൻ ഇ.​എ​സ്.​ഐ നേ​ഴ്​​സിം​ങ്​ കോ​ള​ജും ആ​രം​ഭി​ക്കു​ന്ന​തി​ന്​ ആ​റ്​ ഏ​ക്ക​ർ സ്ഥ​ലം ല​ഭ്യ​മാ​ക്കും. ചി​ന്ന​ക്ക​ട പാ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ്യ​വ​സാ​യി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം എ​ല്ലാ​വ​രു​മാ​യി ച​ർ​ച്ച​ചെ​യ്ത്​ തീ​രു​മാ​ന​മെ​ടു​ക്കും.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ഡോ. ​ പ്ര​താ​പ്​ കു​മാ​ർ

ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യു​ള്ള ന​ഗ​ര വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ്​ ​കൊ​ല്ല​ത്തി​ന്​ ആ​വ​ശ്യം. ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്റെ പ​ല പ​ദ്ധ​തി​ക​ളും കേ​ര​ള​ത്തി​ൽ എ​ത്ത​പെ​ടു​ന്ന​ത്​ ​ബ്ലോ​ക്ക്​ ചെ​യ്യ​പ്പെ​ട്ടു. 28 കൊ​ല്ല​മാ​യി വി​ക​സ​ന മു​ര​ടി​പ്പി​ലാ​ണ്​ കൊ​ല്ലം. വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ- വ്യ​വ​സാ​യ രം​ഗ​മെ​ല്ലാം കൊ​ല്ലം പ​തി​നാ​ല്​ ജി​ല്ല​ക​ളി​ൽ പി​ന്നി​ൽ നി​ന്ന്​ ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്​.

ച​ട​ങ്ങി​ൽ പ്ര​സ്​ ക്ല​ബ്​ സെ​ക്ര​ട്ട​റി സ​ന​ൽ ഡി.​പ്രേം അ​ധ്യ​ക്ഷ​നാ​യി. ട്ര​ഷ​റ​ർ ക​ണ്ണ​ൻ നാ​യ​ർ സ്വാ​ഗ​ത​വും കെ.​യു.​ഡ​ബ്ലി​യു.​ജെ സം​സ്ഥാ​ന സ​മി​തി അം​ഗം ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Everyone says that Kollam is not the old Kollam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.