Posted On
date_range Updated On
date_range വയോധിക ദമ്പതികളെ ആക്രമിച്ച സംഭവം: പ്രതിയെ സി.പി.െഎയിൽ നിന്ന് പുറത്താക്കി
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ തേക്കുംമുകൾ തണ്ണിച്ചാൽ വളവിൽ വയോധിക ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.ഐ.
പ്രതി ചേര്‍ക്കപ്പട്ട മുൻ ഗ്രാമപഞ്ചായത്ത് അംഗം ജെ. സജീവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായും സി.പി.ഐ നേതൃത്വം അറിയിച്ചു.
നിരവധി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ മേഖലയില്‍ നടക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയില്‍ അടിയന്തര നടപടി എടുക്കാന്‍ പൊലീസ് തയാറാകണമെന്നും പാർട്ടി മണ്ഡലം സെക്രേട്ടറിയറ്റ് അംഗം എം. നൗഷാദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. ഷാജഹാൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.