ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത എ​സ്.​ആ​ർ. അ​രു​ൺ ബാ​ബു​വി​ന് പ്ര​സി​ഡ​ന്റ് ആ​ർ. ല​താ​ദേ​വി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു

ജില്ലയെ നയിക്കാൻ ഡോ. ആർ. ലതാദേവിയും എസ്‌.ആർ. അരുൺബാബുവും

കൊല്ലം: ജില്ല പഞ്ചായത്തിനെ നയിക്കാൻ ചടയമംഗലം ഡിവിഷനിൽനിന്ന് വിജയിച്ച ഡോ. ആർ. ലതാദേവിയും നെടുവത്തൂർ ഡിവിഷനിൽനിന്നുള്ള എസ്‌.ആർ. അരുൺബാബുവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കലക്ടർ എൻ. ദേവീദാസ് ഡോ. ആർ. ലതാദേവിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്കുശേഷം നടന്ന ചടങ്ങില്‍ എസ്.ആര്‍. അരുണ്‍ബാബു വൈസ് പ്രസിഡന്റായി ചുമതലയേറ്റു. പ്രസിഡന്റ് ഡോ. ആര്‍. ലതാദേവിയാണ് എസ്‌.ആർ. അരുൺബാബുവിന് സത്യവാചകം ചൊല്ലിനല്‍കിയത്. ഡോ. ആർ. ലതാദേവിയുടെ പേര് കരീപ്ര ഡിവിഷനിലെ അഡ്വ. വി. സുമലാലാണ് നിർദേശിച്ചത്.

ഇത്തിക്കര ഡിവിഷനിലെ ദിലീപ് കുമാർ പിന്തുണ നൽകി. ജില്ല പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച യു.ഡി.എഫിന്‍റെ തലവൂർ ഡിവിഷനിലെ ഡോ. മീര ടീച്ചറുടെ പേര് നിർദേശിച്ചത് ഓച്ചിറയിൽനന്നുള്ള നജീബ് മണ്ണേലാണ്. വെട്ടിക്കവലയിൽനിന്നുള്ള സൂസൻ തങ്കച്ചൻ പിന്താങ്ങി. ലതാദേവിക്ക് 17ഉം മീര ടീച്ചർക്ക് പത്തും വോട്ടുകൾ ലഭിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എസ്‌.ആർ. അരുൺബാബുവിന്‍റെ പേര് നിർദേശിച്ചത് തൊടിയൂർ ഡിവിഷനിൽനിന്നുള്ള ദീപ ചന്ദ്രനാണ്. അഞ്ചലിൽനിന്നുള്ള അജയൻ പിന്താങ്ങി. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യു.ഡി.എഫിൽനിന്ന് മത്സരിച്ചത് കുലശേഖരപുരം ഡിവിഷനിൽനിന്നുള്ള വരുൺ ആലപ്പാടാണ്. കുളത്തൂപ്പുഴ ഡിവിഷനിൽനിന്നുള്ള റീന ഷാജഹാൻ വരുണിന്‍റെ പേര് നിർദേശിച്ചു. പിന്താങ്ങിയത് വെളിനല്ലൂരിൽനിന്നുള്ള പി.ആർ. സന്തോഷ്. അരുൺബാബുവിന് 17 വേട്ടും വരുണിന് 10വോട്ടുമാണ് നേടാനായത്.

27 അംഗ ഭരണസമിതിയിൽ 17 വോട്ടുകൾ നേടിയാണ് അധ്യക്ഷ, ഉപാധ്യക്ഷൻ സ്ഥാനങ്ങളിൽ എൽ.ഡി.എഫ് അധികാരത്തിലേറിയത്. മുന്നണിധാരണപ്രകാരം ആദ്യ രണ്ടുവർഷങ്ങളിലാണ് സി.പി.ഐക്ക് പ്രസിഡന്‍റ് സ്ഥാനം നൽകിയിരിക്കുന്നത്. പിന്നീടുള്ള മൂന്നുവർഷം സി.പി.എമ്മിനാണ്. വൈസ്പ്രസിഡന്‍റ് സ്ഥാനം ആദ്യരണ്ടുവർഷങ്ങളിൽ സി.പി.എമ്മും പിന്നീടുള്ള മൂന്ന് വർഷങ്ങളിൽ സി.പി.ഐക്കും കൈമാറാനാണ് ധാരണ.

ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മന്ത്രിയും പ്രസിഡന്റിന്റെ ഭര്‍ത്താവുമായ ജി.ആര്‍. അനില്‍, മന്ത്രി ജെ. ചിഞ്ചുറാണി, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, മുന്‍ പ്രസിഡന്റുമാരായ ഡോ. പി.കെ. ഗോപന്‍, സാം കെ. ഡാനിയല്‍, മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍, മുന്‍ മേയര്‍ ഹണി, എ.ഡി.എം ജി.നിര്‍മല്‍ കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, മുന്‍ പ്രസിഡന്റ് സാം കെ. ഡാനിയല്‍, എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ്, ജില്ല പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Dr. R. Latadevi and S.R. Arunbabu to lead the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.