ദേ​ശിം​ഗ​നാ​ട്​ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക്​ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ എം. ​നൗ​ഷാ​ദ്​ എം.​എ​ൽ.​എ, എ.​എ​ൽ. അ​നി​ധ​ര​ൻ, പ്ര​ഫ. കെ. ​ശ​ശി​കു​മാ​ർ, സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ്​ വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം

ദേശിംഗനാട് സഹോദയ കലോത്സവം കൊടിയിറങ്ങി; ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്മാര്‍

കൊല്ലം: വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന ദേശിംഗനാട് സഹോദയ കലോത്സവത്തിന് കൊടിയിറങ്ങി.

വിവിധ സ്‌കൂളുകളില്‍ നിന്നായി 1000ത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരച്ച കലാമേളയില്‍ നാല് വിഭാഗങ്ങളിലായി 1456 പോയന്റോടെ ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി. 585 പോയന്റോടെ ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ കരുനാഗപ്പള്ളി രണ്ടാംസ്ഥാനവും 448 പോയന്റുമായി ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ കിഴവൂര്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

കാറ്റഗറി ഒന്നില്‍ 222 പോയന്റോടെ ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ഒന്നാംസ്ഥാനവും 132 പോയന്റ് നേടി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ പാറ്റൂര്‍ രണ്ടാംസ്ഥാനവും 58 പോയന്റ് നേടി കെ.പി.എം മോഡല്‍ സ്‌കൂള്‍ മയ്യനാട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

കാറ്റഗറി രണ്ടില്‍ 244 പോയന്റ് നേടി ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ഒന്നാംസ്ഥാനവും 122 പോയന്റ് നേടി ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും 120 പോയന്റ് നേടി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ കരുനാഗപ്പള്ളി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

കാറ്റഗറി മൂന്നില്‍ 478 പോയന്റ് നേടി ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ഒന്നാംസ്ഥാനവും 190 പോയന്റ് നേടി ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും 183 പോയന്റ് നേടി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ കരുനാഗപ്പള്ളി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ദേശിംഗനാട് സഹോദയ പ്രസിഡന്റ് കെ. വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപനചടങ്ങില്‍ മുഖ്യാതിഥിയായ എം. നൗഷാദ് എം.എല്‍.എ സമ്മാനദാനം നിര്‍വഹിച്ചു.

എം.എല്‍. അനിധരന്‍, പ്രഫ. കെ. ശശികുമാര്‍, പി.ടി.എ പ്രസിഡന്റ് അജിത്കുമാര്‍, പ്രഫ. ജി. സുരേഷ്, ഐ.വി. സിനോജ്, എന്‍.ജി. ബാബു, വി. ഹേമലത, എ. സീനത്ത് നിസ എന്നിവര്‍ സമാപനസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Deshinganadu Sahodaya Kalotsavam flagged off-Sree Narayana Public School Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.