കൊല്ലം: എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം കൈക്കുളങ്ങര എ.ആർ.എ 111 ഗരീഷ് ഭവനിൽ രാജേഷ് (25), ഗിരീഷ് (27) എന്നിവരാണ് അറസ്റ്റിലായത്.
രാജേഷ് കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ വീടിന് മുൻവ ശം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
എക്സൈസ് പ്രിവൻറീവ് ഓഫിസർമാരായ ശ്രീനാഥിനെയും ഗോപകുമാറിനെയുമാണ് ദേഹോപദ്രവമേൽപിച്ചത്. എക്സൈസ് ഉദ്യോഗസ്ഥർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ബി. ഷെഫീക്ക്, എസ്.ഐമാരായ ശ്യാംകുമാർ, ആശ, എ.എസ്.ഐ നിസാം, എസ്.സി.പി.ഒ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ഷെമീർ, ബാസ്റ്റിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.