ജിജി തോമസ്
കൊല്ലം: യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തില്ലേരി റിനി ഡെയില്‍ തില്ലേരി ജിജി എന്ന ജിജി തോമസ് (49) ആണ് പിടിയിലായത്. തില്ലേരി സ്വദേശികളായ ജോണ്‍പീറ്റര്‍, അഖില്‍ ആൻറണി എന്നിവരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.
പ്രതിയായ ജിജി തില്ലേരി സെൻറ് സെബാസ്റ്റ്യന്‍ പള്ളി വക കുരിശ്ശടി ട്രസ്റ്റ് രൂപവത്കരിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് യുവാക്കളെ ആക്രമിക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയാണ് ജിജി. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇയാള്‍ മണ്റോതുരുത്തിലുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലെത്തിയ പൊലീസിനെ കണ്ട് ഇയാള്‍ കായലില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊല്ലം മുണ്ടയക്കലിലെ ഫ്ലാറ്റില്‍നിന്ന് സാഹസികമായാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അസിസ്റ്റൻറ് പൊലീസ് കമ്മീഷണര്‍ ജി.ഡി. വിജയകുമാറിെൻറ നേതൃത്വത്തില്‍ ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്. രതീഷ്, എസ്.ഐമാരായ രതീഷ്, യേശുദാസന്, എസ്.സി.പി.ഒമാരായ സുനില്‍, സജീവ്, സി.പി.ഒമാരായ ശ്യാം, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.