കുന്നിക്കോട്: വിളക്കുടി പരപ്പന്‍കോട് മിസ്ബാഹ് നഗറില്‍ പ്രവര്‍ത്തിക്കുന്ന മന്നാനിയ അറബിക് കോളജില്‍ ദര്‍സ് ഉദ്ഘാടനവും സ്വലാത്ത് മജ്‌ലിസും നടന്നു. സ്വലാത്തിന് വിളക്കുടി മന്നാനിയ മുദരിസ് സുലൈമാന്‍ അഹ്‌സനി നേതൃത്വം നല്‍കി. മന്നാനി ദര്‍സിന്റെ ഉദ്ഘാടനം കടക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ സാന്നിധ്യത്തില്‍ മന്നാനിയ ട്രസ്റ്റ് മാനേജര്‍ ഷക്കമല ഷംസുദ്ദീന്‍ നിർവഹിച്ചു.
കുന്നിക്കോട് മഹല്ല് ചീഫ് ഇമാം സ്വാബിര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി പ്രാർഥനക്ക് നേതൃത്വം നല്‍കി. അഹ്മദ് കബീര്‍ അമാനി, ഷാജഹാന്‍ മന്നാനി, സിദ്ദീഖ് ബാഖവി, ബഷീര്‍ മുസ്‍ലിയാര്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍ മുസ്‍ലിയാര്‍ കുളപ്പുറം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.