പോ​രു​വ​ഴി കൊ​ച്ചേ​രി ജ​ങ്​​ഷ​നി​ൽ മി​നി മാ​സ്റ്റ്​​ലൈ​റ്റ്

സ്ഥാ​പി​ക്കാ​ൻ നി​ർ​മി​ച്ച അ​ടി​സ്ഥാ​നം

കോൺഗ്രസിലെ തർക്കം; മിനി മാസ്റ്റ്​ലൈറ്റ് സ്ഥാപിക്കുന്നത് വൈകുന്നു

ശാ​സ്താം​കോ​ട്ട: പോ​രു​വ​ഴി കൊ​ച്ചേ​രി ജ​ങ്ഷ​നി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം​മൂ​ലം മി​നി മാ​സ്റ്റ്​​ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത് വൈ​കു​ന്ന​താ​യി ആ​ക്ഷേ​പം. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ ഏ​താ​നും​മാ​സം മു​മ്പ് അ​ടി​സ്ഥാ​നം നി​ർ​മി​ച്ചു. ഇ​വി​ട​ല്ല സ്ഥാ​പി​ക്കേ​ണ്ട​തെ​ന്നും കൊ​ച്ചേ​രി​മു​ക്കി​ൽ ത​ന്നെ മ​റ്റൊ​രു സ്ഥ​ല​ത്താ​ണ് സ്ഥാ​പി​ക്കേ​ണ്ട​തെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി കോ​ൺ​ഗ്ര​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​വി​ഭാ​ഗം രം​ഗ​ത്തു​വ​ന്നു.

നി​ല​വി​ൽ അ​ടി​സ്ഥാ​നം നി​ർ​മി​ച്ച സ്ഥ​ല​മാ​ണ് ഏ​റെ അ​നി​യോ​ജ്യ​മെ​ന്നും അ​വി​ടെ​ത്ത​ന്നെ മ​തി​യെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു പ​റ്റം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ എം.​പി​ക്ക് നി​വേ​ദ​നം ന​ൽ​കു​ക​യും എം.​പി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക്​ ക​ത്ത് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യി നി​ൽ​ക്കു​ന്ന​തോ​ടെ കോ​ൺ​ഗ്ര​സി​ലെ ത​ർ​ക്ക​വും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Controversy in Congress; Installation of mini mastlight is delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.