കുന്നിക്കോട്: വീട് നിർമാണ കരാര്‍ ഏറ്റെടുത്ത ശേഷം പണം വാങ്ങി കബളിപ്പിക്കുന്ന കോണ്ട്രാക്ടെറ പൊലീസ് അറസ്റ്റ് ചെയ്തു.
കാര്യറ എ.പി. ഹൗസില്‍ ഷറഫുദ്ദീനാണ് (44) പിടിയിലായത്. കരാര്‍ ഏറ്റെടുത്ത ശേഷം വലിയ തുക മുന്‍കൂര്‍ വാങ്ങി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. പത്തനാപുരം, ഏനാദിമംഗലം, കലഞ്ഞൂര്‍ മേഖലകളിലായി നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്.
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുെണ്ടന്ന് പത്തനാപുരം സ്റ്റേഷന് ഹൗസ് ഓഫിസര്‍ എസ്. ജയകൃഷ്ണന് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻറ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.